ശക്തൻ തന്പുരാന്റെ പ്രതിമ ഉടൻ സ്ഥാപിച്ചില്ലെങ്കിൽ താൻ പണിതു നൽകുമെന്ന് സുരേഷ് ഗോപി
Sunday, September 8, 2024 1:23 AM IST
തൃശൂർ: ശക്തന്‍നഗറിലെ തകർന്ന ശക്തന് തമ്പുരാന്റെ പ്രതിമ 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍ താന്‍ പ്രതിമ പണിതു നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജൂൺ ഒൻപതിനു പുലർച്ചെ കെഎസ്ആര്‍ടിസി വോള്‍വോ ബസ് ഇടിച്ചാണ് പ്രതിമ തകർന്നത്.
പ്രതിമ രണ്ട് മാസം കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പ്രതിമ തകര്‍ന്ന് മാസം രണ്ടായിട്ടും പ്രതിമയുടെ പുനർനിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രതിമ 14 ദിവസത്തിനകം പുനനിര്മ്മിച്ചില്ലെങ്കില് ശക്തന്റെ വെങ്കല പ്രതിമ തന്റെ സ്വന്തം ചെലവില്‍ പണിത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത്.