തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത്‌ കോ​ൺ​ഗ്ര​സ്‌ സെ​ക്ര​ട്ടേ​റി​യ​റ്റ്‌ മാ​ർ​ച്ചി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം.

സെ​ക്ര​ട്ടേ​റി​യ​റ്റ്‌ പ​രി​സ​ര​ത്ത്‌ നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​രാ​നോ പൊ​തു​സ​മാ​ധാ​ന​ത്തി​ന്‌ ഭം​ഗം വ​രു​ത്താ​നോ പാ​ടി​ല്ല. പ്ര​തി​ക​ള്‍ ഓ​രോ​രു​ത്ത​രും 50,000 രൂ​പ ആ​ള്‍ ജാ​മ്യം ന​ൽ​ക​ണം. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​ത് ഓ​രോ​രു​ത്ത​രും 1,500 രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് മ​റ്റ് ഉ​പാ​ധി​ക​ള്‍.

വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ൽ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന്‌ കോ​ട​തി​യെ സ​മീ​പി​ക്കാം. തി​രു​വ​ന​ന്ത​പു​രം ജൂ​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ്‌ ക്ലാ​സ്‌ മ​ജി​സ്‌​ട്രേ​റ്റ് മൂ​ന്ന് വി​നോ​ദ്‌ ബാ​ബു​വി​ന്‍റേ​താ​ണ്‌ ഉ​ത്ത​ര​വ്‌.