മദ്യലഹരിയിൽ എയർപോർട്ടിൽ ബഹളം വച്ചു; നടൻ വിനായകൻ കസ്റ്റഡിയിൽ
Saturday, September 7, 2024 7:25 PM IST
കൊച്ചി: മദ്യലഹരിയിൽ വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കിയ നടൻ വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കൊച്ചി വിമാനത്താവളത്തിൽ നിന്നും ഗോവയിലേക്കു പോയ വിനായകന് ഹൈദരാബാദിൽ നിന്നായിരുന്നു കണക്ടിംഗ് വിമാനം. വിമാനത്താവളത്തിലെത്തിയ അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
വാക്കു തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ കൈയേറ്റം ചെയ്തതായി വിനായകൻ ആരോപിച്ചു. ഗോവയിൽ സ്ഥിരതാമസമാക്കിയ താരം ഷൂട്ടിംഗ് ആവശ്യങ്ങൾക്കു മാത്രമാണ് കേരളത്തിലേക്ക് എത്തുന്നത്.