ദുലീപ് ട്രോഫി; ഇന്ത്യ സിക്ക് തകര്‍പ്പന്‍ ജയം
Saturday, September 7, 2024 5:29 PM IST
അനന്തപുര്‍: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ സിക്ക് നാല് വിക്കറ്റ് ജയം. ഇന്ത്യ ഡി മുന്നോട്ടുവച്ച 233 റൺസ് വിജയ ലക്ഷ്യം റുതുരാജ് ഗെയ്കവാദും സംഘവും ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
സ്കോർ: ഇന്ത്യഡി 164,236 ഇന്ത്യ സി 168, 233/6. ഇന്ത്യസിക്കായി ആര്യ ജുയല്‍ (47), റുതുരാജ് ഗെയ്കവാദ് (46), രജത് പടിധാര്‍ (44), അഭിഷേക് പോറല്‍ (35) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഡി ടീമിനായി സരണ്‍ഷ് ജെയ്ന്‍ നാല് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ഡി ടീമിനായി ശ്രേയസ് അയ്യർ (54) ദേവ്ദത്ത് പടിക്കല്‍ (56) റിക്കി ഭുയി(44) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം ഇന്നിംഗിസിൽ ഏഴു വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യ സിയുടെ മാനവ് സുതറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.