അൻവറും ജലീലും സിപിഎം ബന്ധം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്
Saturday, September 7, 2024 3:36 PM IST
തിരുവനന്തപുരം : എംഎൽഎ മാരായ പി.വി. അൻവറും കെ.ടി. ജലീലും തങ്ങളുടെ അഭിപ്രായങ്ങൾക്ക് പുല്ലു വില കല്പിക്കാത്ത സിപിഎമ്മുമായുള്ള ബന്ധം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. അടിമക്കൂട്ടമായ സിപിഎമ്മിൽ വിപ്ലവമുണ്ടാക്കാൻ കഴിയുമെന്നത് ഇവരുടെ മൂഢവിശ്വാസമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വ്യക്തിസ്വാതന്ത്ര്യമില്ലാത്ത സിപിഎമ്മിൽ യജമാനന്മാരുടെ വളർത്തുനായ്ക്കളായി തുടരാനേ ഇവർക്കു കഴിയൂ. സഹയാത്രികരെ രണ്ടാം തരം പൗരന്മാരായാണ് സിപിഎം എപ്പോഴും കാണുന്നത്.
സിപിഎം നേതൃത്വത്തിന്റെയും അണികളുടെയും പീഡനം സഹിക്കാൻ കഴിയാതെയാണ് എംഎൽ എ മാരായ മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും പാർട്ടി വിട്ടു പോയതെന്നും അദ്ദേഹം പറഞ്ഞു.