കേസെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട്: പൊന്നാനിയിലെ അതിജീവിത
Saturday, September 7, 2024 2:54 PM IST
മലപ്പുറം: തന്റെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ച പൊന്നാനിയിലെ വീട്ടമ്മ. തന്റെ പരാതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഇവർ പറഞ്ഞു.
തന്റെ പരാതി വ്യാജമാണെന്ന പോലീസുകാരുടെ വാദം കള്ളമാണ്. താൻ നുണ പരിശോധനയ്ക്ക് തയാറാണ്. സംഭവത്തിന് ദൃക്സാക്ഷിയായ തന്റെ സുഹൃത്തും മകനും നടന്ന കാര്യങ്ങള്‍ എവിടെ വേണമെങ്കിലും പറയാന്‍ തയാറാണ്.
സംഭവം നടന്നപ്പോൾ തന്നെ പരാതി നൽകിയതാണ്. തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. സംഭവം പുറത്തറിഞ്ഞതോടെ ഭർത്താവ് തന്നെ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടം തുടരും. ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണ്. തനിക്ക് സംഭവിച്ചത് ഇനി ആർക്കും ഉണ്ടാകരുതെന്നും വീട്ടമ്മ പറഞ്ഞു.