തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള 34,627 ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍​ക്കും ഓ​ണ​ത്തി​ന് ഉ​ത്സ​വ ബ​ത്ത​യാ​യി 1,000 രൂ​പ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നും ആ​യി​രം രൂ​പ വീ​തം അ​നു​വ​ദി​ക്കു​ന്ന​തി​ന് കോ​ര്‍​പ​റേ​ഷ​നു​ക​ള്‍, മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യ്ക്ക് അ​നു​മ​തി ന​ൽ​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ച്ചി​രു​ന്നു. സ​മാ​ന​രീ​തി​യി​ല്‍ ഈ ​വ​ര്‍​ഷ​വും ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു കൊ​ണ്ട് കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ സ​ര്‍​ക്കാ​രി​ന് ക​ത്തു ന​ല്‍​കി​യ​ത് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത​യാ​യി 1,000 രൂ​പ അ​നു​വ​ദി​ച്ചു. ക​രാ​ര്‍, സ്‌​കീം തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കും. എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും 20,000 രൂ​പ അ​ഡ്വാ​ന്‍​സ് എ​ടു​ക്കാം. ഇ​ത് ത​വ​ണ​ക​ളാ​യി തി​രി​ച്ചെ​ടു​ക്കും. ഓ​ണം പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ര്‍​ക്കും 4,000 രൂ​പ ബോ​ണ​സ് ന​ല്‍​കും. ബോ​ണ​സി​ന് അ​ര്‍​ഹ​ത ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത​യാ​യി 2,750 രൂ​പ​യാ​യി ന​ല്‍​കും.