കൊ​ച്ചി: ആ​ര്‍​എ​സ്എ​സ് നേ​താ​വ് ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ല​യും എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റും ത​മ്മി​ലുള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ല്‍​ഡി​എ​ഫു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ല്‍​ഡി​എ​ഫി​ന്‍റെ ചെ​ല​വി​ല്‍ ആ​രും ആ​ര്‍​എ​സ്എ​സു​മാ​യി ച​ര്‍​ച്ച​യ്ക്ക് പോ​യി​ട്ടി​ല്ല, അ​ങ്ങ​നെ പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ഗൗ​ര​വ​ത​ര​മാ​ണ്. അ​വ​ര്‍ ത​മ്മി​ലു​ള്ള ച​ര്‍​ച്ച​യു​ടെ ഉ​ള്ള​ട​ക്കം എ​ന്താ​ണെ​ന്ന് അ​റി​യേ​ണ്ട ആ​കാം​ക്ഷ എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ​എ​സ്എ​സ് നേ​താ​വ് ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് സ​മ്മ​തി​ച്ച് എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. സ​ഹ​പാ​ഠി​യു​ടെ ക്ഷ​ണ​പ്ര​കാ​രം കൂ​ടെ പോ​യ​താ​ണ​ന്നും എ​ഡി​ജി​പി വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പാ​റേ​മേ​ക്കാ​വ് വി​ദ്യാ മ​ന്ദി​റി​ൽ ആ​ർ​എ​സ്എ​സ് ക്യാ​ന്പി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

2023 മേ​യി​ലാ​ണ് ദ​ത്താ​ത്രേ​യ എ​ഡി​ജി​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കാ​റി​ലാ​ണ് എ​ഡി​ജി​പി എ​ത്തി​യ​തെ​ന്നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​ര്‍​എ​സ്എ​സ് ദേ​ശീ​യ നേ​താ​വാ​യ ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ല​യെ കാ​ണാ​ന്‍ മു​ഖ്യ​മ​ന്ത്രി എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ അ​യ​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. പൂ​രം ക​ല​ക്കാ​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച എ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ ആ​രോ​പ​ണം.