ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച; എഡിജിപി സിപിഎമ്മുകാരനല്ലെന്ന് മന്ത്രി രാജേഷ്
Saturday, September 7, 2024 10:33 AM IST
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും എഡിജിപി എം.ആർ.അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്. എഡിജിപി സിപിഎമ്മുകാരനല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്കറിയില്ല. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമാകും. ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎമ്മെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകിയിരുന്നു. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണെന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെയായിരുന്നു കൂടിക്കാഴ്ച.