കോ​ഴി​ക്കോ​ട്: വ്യ​വ​സാ​യി​യും റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​നി​ല​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ആ​ട്ടൂ​ർ(​മാ​മി) തി​രോ​ധാ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു.​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി.

കേ​സി​ൽ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്ക് ന​ൽ​കി. കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന മ​ല​പ്പു​റം എ​സ്പി​യു​ടെ ശി​പാ​ർ​ശ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

കേ​സ​ന്വേ​ഷി​ക്കു​ന്ന മ​ല​പ്പു​റം എ​സ്പി എ​സ്. ശ​ശി​ധ​ര​ൻ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ ഡി​ജി​പി​ക്ക് ന​ൽ​കി​യ​ത്. മാ​മി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ശി​പാ​ർ​ശ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്.

കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നേ​ര​ത്തെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യെ ഉ​ള്‍​പ്പെടെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, എ​ഡിജിപി എം.​ആ​ര്‍. അ​ജി​ത് കുമാ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​ത്തെ​യാ​ണ് അ​ന്വേ​ഷ​ണം ഏ​ല്‍​പ്പി​ച്ച​ത്. പി.​വി.അ​ന്‍​വ​ര്‍ എംഎ​ല്‍എയു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

2023 ഓ​ഗ​സ്റ്റ് 22-നാ​ണ് മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ കാ​ണാ​താ​യ​ത്. കോ​ഴി​ക്കോ​ട് വൈഎംസിഎ ക്രോ​സ് റോ​ഡി​ലു​ള്ള ന​ക്ഷ​ത്ര അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റിൽ നി​ന്ന് ഓ​ഗ​സ്റ്റ് 21-ന് ​ഇ​റ​ങ്ങി​യ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​ന്‍റെ ഫോണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 22-ന് ​ഉ​ച്ച​വ​രെ അ​ത്തോ​ളി പ​റ​മ്പ​ത്ത്, ത​ല​ക്കു​ള​ത്തൂ​ര്‍ ഭാ​ഗ​ത്ത് ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇവിടെനിന്ന് ഇയാൾ എവിടേക്കാണ് പോയതെന്ന് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.