ബം​ഗ​ളൂ​രു: ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​ടു​ത്ത​യാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. കാ​ലാ​വ​സ്ഥ നി​ല​വി​ൽ അ​നു​കൂ​ല​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

തെ​ര​ച്ചി​ൽ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച കാ​ർ​വാ​ർ ക​ള​ക്ട്രേ​റ്റി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യേ​ക്കും. തെ​ര​ച്ചി​ലി​നാ​യി ഗോ​വ​യി​ൽ​നി​ന്നാ​ണ് ഡ്രെ​ഡ്ജ​ർ എ​ത്തി​ക്കു​ക.

ബു​ധ​നാ​ഴ്ച​യോ​ടെ ഡ്രെ​ഡ്ജ​ർ ഗോ​വ​യി​ൽ​നി​ന്ന് ഷി​രൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ അ​ർ​ജു​ന്‍റെ കു​ടും​ബ​വു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

തെ​ര​ച്ചി​ലി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​വും കു​ടും​ബ​ത്തി​ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം​ചെ​യ്തി​രു​ന്നു. ഡ്രെ​ഡ്ജ​ർ ഗോ​വ​യി​ൽ​നി​ന്ന് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കു​ടും​ബ​ത്തി​ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.