തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ര്‍​സി​നെ​തി​രെ ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​ന് അ​ഞ്ച് വി​ക്ക​റ്റി​ന്‍റെ ജ​യം. ഗ്ലോ​ബ്സ്റ്റാ​ര്‍​സ ഉ​യ​ര്‍​ത്തി​യ 145 റണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന റോ​യ​ല്‍​സ് 18.1 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു.

അ​ബ്ദു​ല്‍ ബാ​സി​തി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് റോ​യ​ല്‍​സി​നെ വി​ജ​യത്തി​ലെ​ത്തി​ച്ച​ത്. 22 പ​ന്തി​ല്‍ 50 റ​ണ്‍​സാ​ണ് താ​രം നേ​ടി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഗ്ലോ​ബ്സ്റ്റാ​ര്‍​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 144 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. 48 പ​ന്തി​ല്‍ 72 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന സ​ല്‍​മാ​ന്‍ നി​സാ​റാ​ണ് ടോ​പ് സ്‌​കോ​റ​ര്‍.

വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ റോ​യ​ല്‍​സി​ന് മോ​ശം തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ബാ​സി​ത്തി​ന്റെ വെ​ടി​ക്കെ​ട്ട് വി​ജ​യ​മൊ​രു​ക്കി. അ​ഖി​ല്‍ എം ​എ​സ് (9) ക്യാ​പ്റ്റ​നൊ​പ്പം പു​റ​ത്താ​വാ​തെ നി​ന്നു.

സ​ല്‍​മാ​ന്‍ ഒ​ഴി​കെ ഗ്ലോ​ബ്സ്റ്റാ​ര്‍​സ് നി​ര​യി​ല്‍ മ​റ്റാ​ര്‍​ക്കും തി​ള​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക്യാ​പ്റ്റ​ന്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ (0) ഒ​രി​ക്ക​ല്‍ കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി.

സ​ഞ്ജ​യ് രാ​ജ് (18), അ​രു​ണ്‍ കെ ​എ (10), അ​ജ്‌​നാ​സ് എം (21), ​അ​ന്‍​ഫ​ല്‍ (4), അ​ഭി​ജി​ത് പ്ര​വീ​ണ്‍ (14) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു​താ​ര​ങ്ങ​ള്‍. ശ്രീ​ഹ​രി എ​സ് നാ​യ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ട് ജ​യ​മാ​ണ് റോ​യ​ല്‍​സി​ന്. ഗ്ലോ​ബ് സ്റ്റാ​ര്‍​സ് മൂ​ന്നി​ല്‍ ര​ണ്ട് മ​ത്സ​ര​വും പ​രാ​ജ​യ​പ്പെ​ട്ടു.