ടി20 പരമ്പര: രണ്ടാം മത്സരത്തില്‍ സ്കോട്ട്ലണ്ടിനെ 70 റണ്‍സിന് തകര്‍ത്ത് ഓസീസ്
Friday, September 6, 2024 10:40 PM IST
സ്റ്റോക്ബ്രിഡ്ജ്: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്കോട്ട്ലണ്ടിനെ 70 റണ്‍സിന് തകര്‍ത്ത് ഓസ്ട്രലിയ. ജോഷ് ഇന്‍ഗ്ലിസിന്റെ മിന്നും പ്രകടനത്തിന്റെ മികവിലാണ് ഓസീസ് മികച്ച വിജയം നേടിയത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്ട്ലണ്ടിന് 126 റണ്‍സ് നേടാനെ സാധിച്ചുള്ളു. 59 റണ്‍സെടുത്ത ബ്രാണ്ടന്‍ മക്മല്ലന് മാത്രമാണ് സ്കോട്ടിഷ് നിരയില്‍ തിളങ്ങാനായത്. നാല് വിക്കറ്റ് നേടിയ മാര്‍കസ് സ്റ്റോയ്നിസും രണ്ട് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനുമാണ് സ്കോട്ടിഷ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് എടുത്തത്. 49 പന്തില്‍ 103 റണ്‍സെടുത്ത ജോഷ് ഇൻഗ്ലിസ് ആണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറര്‍. കാമറൂണ്‍ ഗ്രീന്‍ 36 റണ്‍സ് നേടി. സ്കോട്ട്ലണ്ടിന് വേണ്ടി ബ്രാഡ്ലി കറി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വിജയത്തോടെ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ എഴ് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.