അഴിമതി കണ്ടെത്താന്‍ ജലീലിന്റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ല: എം.വി.ഗോവിന്ദൻ
Friday, September 6, 2024 9:44 PM IST
തിരുവനന്തപുരം: കെ.ടി.ജലീൽ എംഎൽഎയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി പോർട്ടൽ തുടങ്ങുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഇതിനെയാണ് എം.വി.ഗോവിന്ദൻ വിമർശിച്ചത്. അഴിമതി കണ്ടെത്താന്‍ ജലീലിന്റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ വാട്സ് ആപ്പ് നമ്പർ പുറത്തുവിട്ടുകൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്.
കൈക്കൂലിക്കാരുടെ തസ്തികയും ഓഫീസും ഉൾപ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് പരാതിക്കാരുടെ മേൽവിലാസവും ഫോൺ നമ്പരുമടക്കം എഴുതി അയച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗനിർദേശങ്ങളും കൈമാറും.
പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും ജലീൽ ഫേസ്ബുക്കിൽ വ്യക്തമാക്കി. 9895073107 എന്ന നമ്പരാണ് വിവരങ്ങൾ കൈമാറാനായി നൽകിയത്.