തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം തീ​യ​തി​യി​ലെ ഡ്രൈ ​ഡേ മാ​റ്റാ​തെ​യു​ള്ള മ​ദ്യ​ന​യ​ത്തി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​കാ​രം ന​ൽ​കി. ഡ്രൈ ​ഡേ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും അ​ത് ത​ങ്ങ​ളെ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടും എ​ന്നാ​യി​രു​ന്നു ബാ​ര്‍ ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം.

എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കേ​ണ്ട​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മൈ​സ് ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കും. അ​തേ​സ​മ​യം ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ മീ​റ്റിം​ഗു​ക​ൾ​ക്കും കോ​ണ്‍​ഫ​റ​ന്‍​സു​ക​ൾ​ക്കും പ്ര​ത്യേ​ക ഇ​ട​ങ്ങ​ളി​ല്‍ ഡ്രൈ ​ഡേ​യി​ലും മ​ദ്യം വി​ള​മ്പാ​ന്‍ അ​നു​മ​തി ന​ല്‍​കും.

ഇ​തി​നാ​യി 15 ദി​വ​സം മു​മ്പ് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണം. 11ന് ​ചേ​രു​ന്ന എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ മ​ദ്യ​ന​യം ച​ര്‍​ച്ച ചെ​യ്ത് അം​ഗീ​ക​രി​ക്കും.