തോട്ടത്തില്‍ കയറി ഏലയ്ക്ക മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍
Friday, September 6, 2024 8:02 PM IST
ഇടുക്കി: കട്ടപ്പനയില്‍ തോട്ടത്തില്‍ കയറി കുലയോടെ ഏലയ്ക്ക മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍. കടമക്കുഴി പുത്തന്‍പുരക്കല്‍ മണികണ്ഠന്(35), വടക്കേക്കര അനീഷ് തോമസ് (42) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കട്ടപ്പന കടമാക്കുഴി ഭാഗത്തെ തോട്ടത്തില്‍നിന്നാണ് പ്രതികള്‍ ഏലയ്ക്ക കുലയോടെ മോഷ്ടിച്ചത്.
ഏലയ്ക്ക കുലയില്‍നിന്ന് അടര്‍ത്തി മാറ്റുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.