ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഐ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
Friday, September 6, 2024 7:44 PM IST
തൃശൂര്‍: ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഐ നേതാവ് വിജേഷ് അള്ളന്നൂരിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുള്ളൂര്‍ക്കരയിലെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.
നാല് ദിവസം മുമ്പാണ് വിജേഷ് ബിജെപിയില്‍ ചേര്‍ന്നത്. വിജേഷ് സ്വര്‍ണ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഐയുടെ ലോക്കല്‍ സെക്രട്ടറിയായിരുന്നു.
എംടി രമേഷിന്റെ സാന്നിധ്യത്തിലാണ് വിജേഷും ഒപ്പമുള്ളവരും ബിജെപിയില്‍ ചേര്‍ന്നത്. ഉച്ചയ്ക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.