തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ ആ​ല​പ്പി റി​പ്പി​ള്‍​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സി​ന് വി​ജ​യം. സ്‌​കോ​ര്‍: ആ​ല​പ്പി റി​പ്പി​ള്‍​സ് 95/10, കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സ് 96/2. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ല​പ്പി 16.3 ഓ​വ​റി​ല്‍ 95 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

നാ​ല് വി​ക്ക​റ്റ് നേ​ടി​യ ഷ​റ​ഫു​ദീ​ന്‍, മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ബി​ജു നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രാ​ണ് റി​പ്പി​ള്‍​സി​നെ ത​ര്‍​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കൊ​ല്ലം 13.4 ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. റി​പ്പി​ള്‍​സി​ന്‍റെ ര​ണ്ടാം തോ​ല്‍​വി​യാ​ണി​ത്. റി​പ്പി​ള്‍​സി​ന് വേ​ണ്ടി 29 റ​ണ്‍​സെ​ടു​ത്ത മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ മാ​ത്ര​മാ​ണ് അ​ല്‍​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​ത്.

അ​ക്ഷ​യ് ച​ന്ദ്ര​ന്‍ (16), ആ​ല്‍​ഫി ഫ്രാ​ന്‍​സി​സ് (10) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ടന്ന മ​റ്റു​താ​ര​ങ്ങ​ള്‍. ചെ​റി​യ വി​ജ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ കൊ​ല്ല​ത്തി​ന് തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി നേ​രി​ട്ടു. അ​ഭി​ഷേ​ക് നാ​യ​ർ (8), അ​രു​ണ്‍ പൗ​ലോ​സ് (22) എ​ന്നി​വ​ർ പെ​ട്ട​ന്ന് കൂ​ടാ​രം ക​യ​റി.

എ​ന്നാ​ല്‍ ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി (40), വ​ത്സ​ല്‍ ഗോ​വി​ന്ദ് (18) സ​ഖ്യം സെ​യ്‌​ലേ​ഴ്‌​സി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. നാ​ലു വി​ക്ക​റ്റെ​ടു​ത്ത കൊ​ല്ല​ത്തി​ന്‍റെ എ​ന്‍.​എം.​ഷ​റ​ഫു​ദ്ദീ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​വും ജ​യി​ച്ച ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ര​ണ്ട് തോ​ൽ​വി ഉ​ൾ​പ്പ​ടെ നാ​ലു പോ​യി​ന്‍റു​മാ​യി ആ​ല​പ്പി റി​പ്പി​ൾ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.