അൻവർ പരസ്യമായി ആരോപണം ഉന്നയിച്ചത് ശരിയായില്ല; സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം
Friday, September 6, 2024 5:34 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎ പരസ്യമായി ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും യോഗം വിലയിരുത്തി.
അൻവർ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം പരാതി ആദ്യം പാർട്ടിയിൽ പറയാതെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും ചില അംഗങ്ങൾ കുറ്റപ്പെടുത്തി.
പരാതി പാർട്ടി അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ പൊതുവായ പരിശോധനക്ക് അപ്പുറം അന്വേഷണത്തിന് പാർട്ടിയുടെ പ്രത്യേക സമിതി ഉണ്ടാകില്ലെന്നാണ് സൂചന.