തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല; മുൻ എംഎൽഎ പൊട്ടിക്കരഞ്ഞു
Friday, September 6, 2024 4:50 PM IST
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പൊട്ടിക്കരഞ്ഞ് മുൻ എംഎൽഎ. ബിജെപി നേതാവും മുൻ എംഎൽഎയുമായ ശശി രഞ്ജൻ പർമറാണ് പൊട്ടിക്കരഞ്ഞത്. ടിവി അഭിമുഖത്തിനിടെയാണ് പൊട്ടിക്കരഞ്ഞത്.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയതിനെക്കുറിച്ച് റിപ്പോർട്ടർ ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടത്. സംസ്ഥാനത്തെ ഭിവാനി, തോഷാം എന്നിവിടങ്ങളിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിത്വത്തിനുള്ള അവകാശവാദം ശശി രഞ്ജൻ ഉന്നയിച്ചിരുന്നു.
" എന്റെ പേര് ലിസ്റ്റിൽ വരുമെന്ന് കരുതി. എന്നാൽ പാർട്ടി സീറ്റ് നൽകിയില്ല. ഇത് അപ്രതീക്ഷിതമായിരുന്നു.'-ശശി രഞ്ജൻ പറഞ്ഞു.അഭിമുഖം നടത്തുന്നയാൾ നേതാവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കരച്ചിൽ നിർത്തിയില്ല. പാർട്ടി തീരുമാനത്തിൽ സങ്കടമുണ്ടെന്നും എംഎൽഎ പറഞ്ഞു.
ഹരിയാനയിൽ ഒക്ടോബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.