സിംഗപ്പുർ, ബ്രൂണെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽഹിയിലെത്തി
Friday, September 6, 2024 7:47 AM IST
ന്യൂഡൽഹി: സിംഗപ്പുർ, ബ്രൂണെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഡൽഹിയിലെത്തി.
സിംഗപ്പുർ സന്ദർശനത്തിന്റെ വീഡിയോ എക്സിൽ പങ്കുവച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, "തന്റെ സിംഗപ്പുർ സന്ദർശനം വളരെ ഫലപ്രദമായിരുന്നു. ഇത് തീർച്ചയായും ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജം പകരുകയും നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രയോജനം നൽകുകയും ചെയ്യും. സിംഗപ്പൂരിലെ സർക്കാരിനും ജനങ്ങൾക്കും താൻ നന്ദി പറയുന്നുവെന്നും മോദി വ്യക്തമാക്കി.
സിംഗപ്പൂരിലെ പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രി മോദിയും സിംഗപ്പുർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു.