വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
Friday, September 6, 2024 5:53 AM IST
വയനാട്: വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരിച്ച കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
75 വയസുള്ള കഞ്ഞാമിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിനടുത്തുളള കിണറ്റിൽനിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
തലയിൽ ഏറ്റ പരിക്കാണ് മരണകാരണം. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് അന്വേഷണം നടക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.