രമേശ് ചെന്നിത്തല നാളെ ബൈസൻവാലി സന്ദർശിക്കും
Friday, September 6, 2024 4:35 AM IST
തിരുവനന്തപുരം: വ്യാപകമായ റവന്യു ഭൂമി കൈയേറ്റവും അനധികൃത നിർമാണ പ്രവർത്തനങ്ങളും നടക്കുന്ന ദേവികുളം താലൂക്കിലെ ബൈസൻവാലി ഗ്രാമപഞ്ചായത്തിലെ കൈയേറ്റ സ്ഥലങ്ങൾ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻപ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല സന്ദർശിക്കും.
നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ബൈസൻവാലിയിലെത്തുന്ന അദ്ദേഹം ബൈസൻവാലി വില്ലേജിലെ ചൊക്രമുടിയടക്കം സന്ദർശിക്കും.
ബൈസൻവാലി വില്ലേജിലെ 40 ഏക്കറോളം റവന്യു ഭൂമിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യവ്യക്തികൾ കൈയേറിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മുതിർന്ന കോണ്ഗ്രസ് നേതാക്കളും ജനപ്രതിനിധികളും അദ്ദേഹത്തെ അനുഗമിക്കും.