തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സി​ന് ആ​ദ്യ ജ​യം. റോ​യ​ല്‍​സ് മു​ന്നോ​ട്ട് വെ​ച്ച 127 റ​ണ്‍​സ് 13 ഓ​വ​റി​ല്‍ മ​റി​ക​ട​ന്നാ​ണ് ടൈ​റ്റ​ന്‍​സ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ടോ​സ് നേ​ടി​യ ടൈ​റ്റ​ന്‍​സ് റോ​യ​ല്‍​സി​നെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. സ്‌​കോ​ര്‍ 29ല്‍ ​എ​ത്തി​യ​പ്പോ​ള്‍ റോ​യ​ല്‍​സി​ന് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. മൂ​ന്നു മു​ന്‍​നി​ര ബാ​റ്റ​ര്‍​മാ​രെ​യാ​ണ് റോ​യ​ല്‍​സി​ന് അ​തി​വേ​ഗം ന​ഷ്ട​മാ​യ​ത്. നാ​ലു വി​ക്ക​റ്റി​ന് 34 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ പ​രു​ങ്ങി​യ റോ​യ​ല്‍​സി​നെ ക​ര​ക​യ​റ്റാ​നാ​യി ക്യാ​പ്റ്റ​ന്‍ അ​ബ്ദു​ള്‍ ബാ​സി​ത് ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

12 റ​ണ്‍​സ് എ​ടു​ത്ത് അ​ബ്ദു​ല്‍ ബാ​സി​ത് പു​റ​ത്താ​യ​തോ​ടെ ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ് പ്ര​തി​രോ​ധ​ത്തി​ലാ​യി. ഏ​ഴാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ എം.​എ​സ്.​അ​ഖി​ലും (26 പ​ന്തി​ല്‍ 28 റ​ണ്‍​സ്) വി​നോ​ദ് കു​മാ​റും പു​റ​ത്താ​കാ​തെ (10 പ​ന്തി​ല്‍ 11 റ​ണ്‍​സ്) നി​ന്ന​തോ​ടെ​യാ​ണ് റോ​യ​ല്‍​സി​ന്‍റെ സ്‌​കോ​ര്‍ 100 ക​ട​ന്ന​ത്.

നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴി​ന് 127 എ​ന്ന സ്‌​കോ​ര്‍ റോ​യ​ല്‍​സ് സ്വ​ന്ത​മാ​ക്കി. തൃ​ശൂ​രി​നു​വേ​ണ്ടി അ​ഹ​മ്മ​ദ് ഇ​മ്രാ​നും പി. ​മി​ഥു​നും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.

ടൈ​റ്റ​ന്‍​സി​നു​വേ​ണ്ടി വി​ഷ്ണു വി​നോ​ദ് 19 പ​ന്തി​ല്‍​നി​ന്ന് ആ​റു സി​ക്സ​റും ഒ​രു ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ടെ 47 റ​ണ്‍​സ് നേ​ടി. ആ​ന​ന്ദ് സാ​ഗ​ര്‍ (41), ക്യാ​പ്റ്റ​ന്‍ വ​രു​ണ്‍ നാ​യ​നാ​ര്‍ (30) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ടൈ​റ്റ​ന്‍​സി​ന് ന​ഷ്ട​മാ​യ​ത്. എം.​എ​സ്. അ​ഖി​ല്‍, ശ്രീ​ഹ​രി എ​സ്.​നാ​യ​ര്‍ എ​ന്നി​വ​രാ​ണ് റോ​യ​ല്‍​സി​നു വേ​ണ്ടി വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. തൃ​ശൂ​രി​ന്‍റെ ആ​ന​ദ് സാ​ഗ​റി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.