ഗു​രു​ഗ്രാം: ഗു​രു​ഗ്രാ​മി​ൽ വ​സ്തു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ബ​ന്ധു​വി​നെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു. ബ​ന്ധു​വി​ന്‍റെ അ​മ്മ​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. രാ​കേ​ഷ് കു​മാ​ർ(20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ആ​ക്ര​മി ഉ​റ​ങ്ങി​ക്കി​ട​ന്ന രാ​കേ​ഷി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് രാ​കേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ജേ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

കു​ടും​ബ വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ശ്നം നേ​ര​ത്തെ പ​ഞ്ചാ​യ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച്ച ബ​ന്ധു​വാ​യ ര​വീ​ന്ദ​ർ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ന്ന രാ​കേ​ഷി​നെ ചു​റ്റി​ക കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​ജേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

രാ​കേ​ഷി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​ന്‍റെ അ​മ്മ​യെ​യും ര​വീ​ന്ദ​ർ ആ​ക്ര​മി​ച്ചെ​ന്ന് രാ​ജേ​ഷ് ആ​രോ​പി​ച്ചു. ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും രാ​കേ​ഷ് മ​രി​ച്ചി​രു​ന്നു. ര​വീ​ന്ദ​റി​നെ പി​ടി​കൂ​ടാ​ൻ മൂ​ന്ന് സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.