കീ​വ്: യു​ക്രെ​യ്‌​നി​ല്‍ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ ലി​വീ​വി​ല്‍ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. 40 ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 50 ലേ​റെ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​യി. ഡ്രോ​ണു​ക​ളും ഹൈ​പ്പ​ര്‍ സോ​ണി​ക് മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം.

ക​ഴി​ഞ്ഞ ദി​വ​സ​വും യു​ക്രെ​യ്നി​ൽ റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. പോ​ള്‍​ട്ടാ​വ​യി​ലു​ണ്ടാ​യ റ​ഷ്യ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 50 ലേ​റെ പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 180 ലേ​റെ​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

റ​ഷ്യ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ലാ​ദ​മി​ര്‍ സെ​ല​ന്‍​സ്‌​കി നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പോ​ള്‍​ട്ടാ​വ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​വും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നാ​ണ് സെ​ല​ന്‍​സ്‌​കി ടെ​ലി​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞ​ത്. ഖാ​ര്‍​ക്കീ​വി​ല്‍ നി​ന്ന് 130 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ന​ഗ​ര​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.