കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
Wednesday, September 4, 2024 7:58 PM IST
ഭോപ്പാല്‍: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ മുമ്പാകെയാണ് ജോര്‍ജ് കുര്യന് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവന്‍ശ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി.നദ്ദ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ജോര്‍ജ് കുര്യന്റെ കുടുബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറിമാരായ സി.കൃഷ്ണകുമാര്‍, അഡ്വ.സുധീര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു. സംസ്ഥാന ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന ന്യൂനപക്ഷ മുഖമാണ് ജോര്‍ജ് കുര്യന്.