നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ അന്തരിച്ചു
Wednesday, September 4, 2024 1:55 PM IST
പയ്യന്നൂർ: പ്രമുഖ സിനിമ, സീരിയൽ, നാടകനടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ഒന്പതിന് സ്മൃതിയിൽ.
ഭാര്യ: വത്സ (ഓമന). മക്കൾ: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ). മരുമക്കൾ: കെ. മാധവൻ (ബിസിനസ്, ദുബായ്), ശിവസുന്ദർ (ബിസിനസ്, ചെന്നൈ). സഹോദരങ്ങൾ: പദ്മഭൂഷൻ വി.പി. ധനഞ്ജയൻ, മനോമോഹൻ, വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി.