പനങ്ങാട്ട് കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Wednesday, September 4, 2024 9:21 AM IST
കൊച്ചി: പനങ്ങാടിന് സമീപം കായലില്‍ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.