വാടകയ്ക്ക് ഓടിച്ച ഓട്ടോറിക്ഷ ഉടമ വിറ്റതിൽ മാനസിക സംഘർഷം; യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
Wednesday, September 4, 2024 9:03 AM IST
പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് (41) മരിച്ചത്. വാടകയ്ക്ക് ഓടിച്ചു ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഓട്ടോറിക്ഷ ഉടമ വിറ്റതോടെ നിഷാദ് മാനസിക സംഘർത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിഷാദിന് സാന്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റപ്പാലം മീറ്റ്നയിൽ വച്ച് നിഷാദിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.