തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റിൽ
Wednesday, September 4, 2024 7:50 AM IST
കോഴിക്കോട്: തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കൊടുവള്ളി മാനിപുരം സ്വദേശി ഗുലാബി എന്നറിയപ്പെടുന്ന പുറായില്‍ നൗഷാദ് ഗുലാം (48) ആണ് പിടിയിലായത്.
1.15 കിലോഗ്രാം കഞ്ചാവ് ഇയാളുടെപക്കൽനിന്ന് പിടിച്ചെടുത്തു. മാനിപുരം-ഓമശേരി റോഡില്‍ കൊളത്തക്കര അങ്ങാടിയില്‍ ആണ് ഇയാൾ തട്ടുകട നടത്തിയിരുന്നത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ കുറച്ചു ദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.