മലപ്പുറത്ത് വീടിന് തീപിടിച്ചു; അഞ്ച് പേർക്ക് പൊള്ളലേറ്റു
Wednesday, September 4, 2024 7:35 AM IST
മലപ്പുറം: പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപമാണ് അപകടമുണ്ടായത്.
ഏറാട്ട് വീട്ടിൽ സരസ്വതി, മണികണ്ഠൻ, റീന, അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
പൊള്ളലേറ്റവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.