ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ല: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
Wednesday, September 4, 2024 7:22 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെന്നും പക്ഷെ ആരെയും ഹേമ കമ്മിറ്റി വിളിച്ചില്ലെന്നും അവർ പറഞ്ഞു.
ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ല.
എന്തിനാണ് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്?. സ്ത്രീകൾക്ക് സിനിമാ തൊഴിലിടത്തിൽ എന്തെല്ലാം രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ്. ആ റിപ്പോർട്ട് പുറത്തുവന്ന അന്നുമുതൽ ഈ സിനിമാ ലോകത്തുള്ള സകല സ്ത്രീകളേയും ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനായിരുന്നോ ആ കമ്മിറ്റിയുണ്ടാക്കിയത്?. അങ്ങനെയെങ്കിൽ ആ കമ്മിറ്റി ചെയ്തത് ഏറ്റവും വലിയ ദ്രോഹമാണ്. സ്ത്രീകളുടെ പേരെടുത്ത് ആരോപണം ഉന്നയിച്ചാൽ തെരുവിലിറങ്ങുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.