കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നോ​ർ​ത്ത് 24-പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ന​ക്ഷ​ത്ര ആ​മ​ക​ളെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. 195 ന​ക്ഷ​ത്ര ആ​മ​ക​ളു​മാ​യി ബി​എ​സ്എ​ഫ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ മൂ​ന്ന് പേ​രെ​യാ​ണ് ബി​എ​സ്എ​ഫ് ക​ണ്ടെ​ത്തി​യ​ത്. ത​ല​യി​ൽ ചാ​ക്കു​മാ​യി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ബി​എ​സ്എ​ഫ് സം​ഘം ഇ​വ​രെ ത​ട​ഞ്ഞ​പ്പോ​ൾ, ര​ണ്ട് പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. മൂ​ന്നാ​മ​നെ പി​ടി​കൂ​ടി. ചാ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ക്ഷ​ത്ര ആ​മ​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ബോ​ർ​ഡ​ർ ഔ​ട്ട്‌​പോ​സ്റ്റി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ആ​മ​ക​ളെ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് മൊ​ഴി ന​ൽ​കി.

ഇ​യാ​ളെ പി​ന്നീ​ട് സം​സ്ഥാ​ന വ​നം​വ​കു​പ്പി​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.