ഛത്തീസ്ഗഡിൽ സുരക്ഷാ സേന ഒമ്പത് മാവോയിസ്റ്റുകളെ വധിച്ചു
Wednesday, September 4, 2024 1:06 AM IST
റായ്പുർ: സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിലെ ബിജാപൂർ ദന്തേവാഡ അതിർത്തിയിലാണ് സംഭവം.
സ്ഥലത്ത് സേന തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.