തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം. ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​നെ 33 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ല​പ്പി ത​ങ്ങ​ളു​ടെ ജൈ​ത്ര യാ​ത്ര തു​ട​രു​ന്ന​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ആ​ല​പ്പി നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 145 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ കൃ​ഷ്ണ​പ്ര​സാ​ദും (23 പ​ന്തി​ൽ 23), ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നും (19 പ​ന്തി​ൽ 28) മി​ക​ച്ച തു​ട​ക്ക​മാ​ണ് ആ​ല​പ്പി​ക്ക് ന​ൽ​കി​യ​ത്.


ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​ന് വേ​ണ്ടി അ​ഖി​ന്‍ സ​ത്താ​റും എം.​യു.​ഹ​രി​കൃ​ഷ്ണ​നും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. 146 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ് 18.1 ഓ​വ​റി​ല്‍ 112 റ​ൺ​സി​നു എ​ല്ലാ​വ​രും പു​റ​ത്താ​യി. ഒ​രു ഘ​ട്ട​ത്തി​ൽ 14/4 എ​ന്ന നി​ല​യി​ലേ​ക്ക് റോ​യ​ൽ​സ് വീ​ണി​രു​ന്നു.

തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ അ​ബ്ദു​ൽ ബാ​സി​ത്ത് (31 പ​ന്തി​ൽ 45), ഗോ​വി​ന്ദ് പൈ (15 ​പ​ന്തി​ൽ 13), എം.​എ​സ്.​അ​ഖി​ൽ (36 പ​ന്തി​ൽ 38) എ​ന്നി​വ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ടീ​മി​നെ വ​ലി​യ നാ​ണ​ക്കേ​ടി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.

മൂ​വ​രും പു​റ​ത്താ​യ​തോ​ടെ ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ പോ​രാ​ട്ട​വും അ​വ​സാ​നി​ച്ചു. ആ​ല​പ്പി​ക്കാ​യി ഫാ​സി​ൽ ഫ​നൂ​സ്, ആ​ന​ന്ദ് ജോ​സ​ഫ് എ​ന്നി​വ​ർ നാ​ലു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ഫാ​യി​സ​ല്‍ ഫാ​നൂ​സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.