പാപ്പനംകോട് തീപിടിത്തം; ഓഫീസിൽ നിന്ന് കത്തി കണ്ടെത്തി
Tuesday, September 3, 2024 10:19 PM IST
തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷ്വറന്‍സ് കമ്പനി ഓഫീസില്‍ തീപിടിത്തമുണ്ടായി രണ്ടു പേര് വെന്തുമരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും മറ്റൊരു പുരുഷനുമാണ് മരിച്ചത്.
ഓഫീസില്‍ പോലീസ് നടത്തിയ പരിശോധനയിൽ കത്തി കണ്ടെത്തി. വൈഷ്ണയെ കുത്തിയശേഷം തീകൊളുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. വൈഷ്ണയ്ക്കൊപ്പം മരിച്ച പുരുഷൻ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
തീപിടുത്തതിന് പിന്നാലെ വൈഷ്ണയുടെ ഭർത്താവിനെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. രണ്ടാമത്തെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.
ഷോർട്ട് സർക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പോലീസ് വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങള്‍ തിരിക്കിയപ്പോഴാണ് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്.
നാലു വർഷമായി രണ്ടു കുട്ടികള്‍ക്കൊപ്പം സ്ഥാപനത്തടുത്ത് വാടക വീട്ടിലാണ് വൈഷ്ണ താമസിക്കുന്നത്. ഭർത്താവ് ബിനു മുമ്പും ഈ സ്ഥാപനത്തിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് സമീപത്തെ സ്ഥാപനത്തിലുള്ളവർ പറയുന്നത്.