റാ​വ​ല്‍​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രേ അ​വ​രു​ടെ മ​ണ്ണി​ൽ ടെ​സ്റ്റ് പ​ര​മ്പ​ര നേ​ടി ച​രി​ത്രം​കു​റി​ച്ച് ബം​ഗ്ലാ​ദേ​ശ്. ര​ണ്ടാം ടെ​സ്റ്റി​ല്‍ ആ​റ് വി​ക്ക​റ്റി​ന്‍റെ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ ബം​ഗ്ലാ ക​ടു​വ​ക​ൾ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര തൂ​ത്തു​വാ​രി.

ഒ​ന്നാം ടെ​സ്റ്റി​ല്‍ ബം​ഗ്ലാ​ദേ​ശ് പ​ത്ത് വി​ക്ക​റ്റി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ലെ ജ​യ​ത്തോ​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പാ​ക്കി​സ്ഥാ​നെ​തി​രേ ടെ​സ്റ്റ് വി​ജ​യ​മെ​ന്ന നേ​ട്ടം ബം​ഗ്ലാ​ദേ​ശ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ര​മ്പ​ര നേ​ട്ടം.

വി​ജ​യ​ത്തി​നാ​യി വേ​ണ്ടി​യി​രു​ന്ന 185 റ​ൺ​സ് നാ​ലു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ അ​വ​ര്‍ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ര്‍ സാ​ക്കി​ര്‍ ഹ​സ​ന്‍ (40), ഷ​ദ്മ​ന്‍ ഇ​സ്‌​ലാം (24), ക്യാ​പ്റ്റ​ന്‍ ന​ജ്മ​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റോ (38), മൊ​മി​നു​ല്‍ ഹ​ഖ് (34) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ഷാ​ക്കി​ബ് അ​ല്‍ ഹ​സ​ന്‍ (21), മു​ഷ്ഫി​ഖു​ര്‍ റ​ഹിം (22) എ​ന്നി​വ​ര്‍ പു​റ​ത്താ​കാ​തെ നി​ന്നു.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ പാ​ക്കി​സ്ഥാ​ന്‍റെ 274 റ​ണ്‍​സി​നു മ​റു​പ​ടി​യാ​യി ബം​ഗ്ലാ​ദേ​ശ് 262 റ​ൺ​സി​നു പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ൽ 12 റ​ണ്‍​സി​ന്‍റെ നേ​രി​യ ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ വെ​റും 172 റ​ണ്‍​സി​നു പു​റ​ത്താ​യി.

സ​ല്‍​മാ​ന്‍ ആ​ഘ (47 നോ​ട്ടൗ​ട്ട്), മു​ഹ​മ്മ​ദ് റി​സ്വാ​ന്‍ (43), ക്യാ​പ്റ്റ​ന്‍ ഷാ​ന്‍ മ​സൂ​ദ് (28) എ​ന്നി​വ​ർ‌​ക്ക് മാ​ത്ര​മാ​ണ് കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്കാ​നാ​യ​ത്. അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ ഹ​സ​ന്‍ മ​ഹ്‌​മൂ​ദും നാ​ല് വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ ന​ഹി​ദ് റാ​ണ​യു​മാ​ണ് പാ​ക് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.