മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് വീണു; ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
Monday, September 2, 2024 9:33 PM IST
പാലാ: മരങ്ങാട്ടുപ്പിള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ഉപ്പാച്ചേരിൽ ഫ്രാൻസീസ് കുര്യൻ (സുനു 55) ആണ് മരിച്ചത്.
മരം മുറിക്കുന്നതിനിടെ ഏണി തെന്നിമാറി വൈദ്യുത ലൈനിലേക്ക് വീണായിരുന്നു അപകടം. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.