തി​രു​വ​ന​ന്ത​പു​രം: സി​നി​മ​യി​ലെ ലൈം​ഗി​കാ​തി​ക്ര പ​രാ​തി​യി​ൽ മു​കേ​ഷ് അ​ട​ക്കം ന​ട​ന്‍​മാ​രു​ടെ അ​റ​സ്റ്റ് ഉ​ട​നി​ല്ലെ​ന്ന് എ​ഐ​ജി പൂ​ങ്കു​ഴ​ലി. പ്ര​തി​ക​ള്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​ട​തി ന​ട​പ​ടി​ക​ള്‍ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യ​ല​ട​ക്ക​മു​ണ്ടാ​വു​ക​യെ​ന്നും പു​ങ്കു​ഴ​ലി അ​റി​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എ​ഐ​ജി പ​റ​ഞ്ഞു.

കേ​സി​ല്‍ മു​കേ​ഷ്, കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര്‍, മ​ണി​യ​ന്‍​പി​ള്ള രാ​ജു എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ക​ള്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.