റാ​വ​ൽ​പി​ണ്ടി: പാ​കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശ് വി​ജ​യ​ത്തി​ലേ​ക്ക്. പാ​ക് മ​ണ്ണി​ൽ ച​രി​ത്ര വി​ജ​യം കു​റി​ക്കാ​ൻ ബം​ഗ്ലാ ക​ടു​വ​ക​ൾ​ക്ക് പ​ത്തു​വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ വേ​ണ്ട​ത് 143 റ​ണ്‍​സ് മാ​ത്രം‌.

ര​ണ്ടാം ടെ​സ്റ്റി​ല്‍ 185 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ബം​ഗ്ലാ​ദേ​ശ് നാ​ലാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 42 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. 31 റ​ണ്‍​സെ​ടു​ത്ത് സാ​കി​ര്‍ ഹ​സ​നും ഒ​മ്പ​ത് റ​ണ്‍​സു​മാ​യി ഷ​ദ്മാ​ന്‍ ഇ​സ്ലാ​മു​മാ​ണ് ക്രീ​സി​ല്‍.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 12 റ​ണ്‍​സി​ന്‍റെ ലീ​ഡ് നേ​ടി​യ പാ​കി​സ്ഥാ​ന് ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ ഹ​സ​ന്‍ മ​ഹ്മൂ​ദിന്‍റെയും നാ​ല് വി​ക്ക​റ്റ് നേ​ടി​യ ന​ഹീ​ദ് റാ​ണ​യു​ടെ​യും ബൗ​ളിം​ഗി​നു മു​ന്നി​ൽ പാ​ക് പ​ട കീ​ഴ​ട​ങ്ങി​യ​തോ​ടെ ടീം ​നേ​ടി​യ​ത് 172 റ​ണ്‍​സ്.

നേ​ര​ത്തെ പാ​കി​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 274 നെ​തി​രെ ബം​ഗ്ലാ​ദേ​ശ് 262 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. 26/5 എ​ന്ന നി​ല​യി​ൽ വ​മ്പ​ൻ ത​ക​ർ​ച്ച നേ​രി​ട്ട ബം​ഗ്ലാ​ദേ​ശി​നാ​യി ലി​റ്റ​ണ്‍ ദാ​സിന്‍റെയും (138) മെ​ഹി​ദി ഹ​സ​ന്‍ മി​റാ​സ് (78) ന്‍റെ​യും കൂ​ട്ടു​കെ​ട്ടാ​ണ് ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ബം​ഗ്ലാ​ദേ​ശ് 1-0ത്തി​ന് മു​ന്നി​ലാ​ണ്. റാ​വ​ല്‍​പി​ണ്ടി​യി​ല്‍ ജ​യി​ച്ചാ​ല്‍ ബം​ഗ്ലാ​ദേ​ശി​ന് പ​ര​മ്പ​ര തൂ​ത്തു​വാ​രാം.