നവജാത ശിശുവിനെ കൈമാറിയ കേസിൽ വഴിത്തിരിവ്; കുഞ്ഞ് ജീവനോടെയില്ലെന്ന് പോലീസ്
Monday, September 2, 2024 5:50 PM IST
ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയെന്ന് പോലീസ്. കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശിക്ക് വിറ്റന്ന് പറഞ്ഞത് നുണയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്തു വരികയാണ്.
രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31 നാണ് പ്രസവശേഷം വീട്ടിലെത്തിയത്. യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കറാണ് പോലീസിൽ വിവരം അറിയിച്ചത്.
പിന്നീട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവർ ചോദിച്ചപ്പോൾ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്ന് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ളവർക്ക് നല്‍കിയതെന്നും യുവതി പറഞ്ഞു.
ഇതിന് പിന്നാലെയാണ് യുവതിയെയും സുഹൃത്തിനെയും ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.