ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലും തെ​ല​ങ്കാ​ന​യി​ലും ക​ന​ത്ത മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്കു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ദ​ക്ഷി​ണ-​മ​ധ്യ റെ​യി​ൽ​വേ 21 ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കു​ക​യും 10 ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

ക​ന​ത്ത മ​ഴ​യി​ൽ തെ​ല​ങ്കാ​ന​യി​ലെ കേ​സ​മു​ദ്ര​ത്തി​നും മ​ഹ​ബൂ​ബാ​ബാ​ദി​നും ഇ​ട​യി​ലു​ള്ള റെ​യി​ൽ​വേ ട്രാ​ക്ക് ത​ക​ർ​ന്നു. റ​ദ്ദാ​ക്കി​യ 21 ട്രെ​യി​നു​ക​ളി​ൽ 12669 എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ -ഛപ്ര, 12670 ഛ​പ്ര-​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ, 12615 എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ-​ന്യൂ​ഡ​ൽ​ഹി, 12616 ന്യൂ​ഡ​ൽ​ഹി-​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ (എ​സ്‌​സി​ആ​ർ) അ​റി​യി​ച്ചു.

അ​തേ​സ​മ​യം, 12763 തി​രു​പ്പ​തി-​സെ​ക്ക​ന്ദ​രാ​ബാ​ദ്, 22352 എ​സ്എം​വി​ടി ബം​ഗ​ളൂ​രു-​പ​ട്‌​ലി​പു​ത്ര, 22674 മ​ന്നാ​ർ​ഗു​ഡി-​ഭ​ഗ​ത് കി ​കോ​ത്തി, 20805 വി​ശാ​ഖ​പ​ട്ട​ണം-​ന്യൂ​ഡ​ൽ​ഹി തു​ട​ങ്ങി ആ​റ് ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

രാ​യ​ന​പാ​ഡു​വി​ലെ ക​ന​ത്ത വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ദ​ക്ഷി​ണ-​മ​ധ്യ റെ​യി​ൽ​വേ എ​സ്എം​വി​ബി ബം​ഗ​ളൂ​രു-​ദാ​ന​പൂ​ർ, ദ​നാ​പൂ​ർ-​എ​സ്എം​വി​ബി ബം​ഗ​ളൂ​രു എ​ന്നീ ര​ണ്ട് ട്രെ​യി​നു​ക​ളും വ​ഴി​തി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്. ഈ ​ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രെ റോ​ഡ് മാ​ർ​ഗം കാ​സി​പ്പേ​ട്ട ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റി.

നേ​ര​ത്തെ സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ 20 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും 30 ല​ധി​കം ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കാ​ൻ റെ​യി​ൽ​വേ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

ഹൈ​ദ​രാ​ബാ​ദ്-27781500, വാ​റ​ങ്ക​ൽ-2782751, കാ​സി​പേ​ട്ട്-27782660, ഖ​മ്മ​ൻ-2782885 ഇ​വ​യാ​ണ് ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ.