ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍
Sunday, September 1, 2024 10:45 PM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍ എഫ്സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയിച്ചത്.
ലൂയിസ് ഡയ്സ് രണ്ട് ഗോളുകള്‍ നേടി. മുഹമ്മദ് സാല ഒരു ഗോളും സ്കോര്‍ ചെയ്തു.
മത്സരത്തിന്റെ 35,42 മിനിറ്റുകളിലാണ് ഡയസ് ഗോളുകള്‍ നേടിയത്. 56-ാം മിനിറ്റിലാണ് സാല ഗോള്‍ കണ്ടെത്തിയത്.
യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. വിജയത്തോടെ ലിവര്‍പൂളിന് ഒന്‍പത് പോയന്റായി.