ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പി.ശശി: രമേശ് ചെന്നിത്തല
Sunday, September 1, 2024 7:46 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല. എഡിജിപി എം.ആർ.അജിത് കുമാറും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും ചേർന്നാണ് സ്വർണക്കടത്ത് നടത്തുന്നത് എന്നാണ് അൻവർ പറയുന്നത്.
പി.ശശിയാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. അതിനാലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് എന്നാണ് ഭരണപക്ഷ എംഎൽഎയുടെ വെളിപ്പെടുത്തൽ.
സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കുന്നതിനായി ഒരാളെ കൊലപ്പെടുത്തി. അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് നടന്നത്. എഡിജിപി അജിത്കുമാറാണ് ഇതിന് പിന്നിലെന്നുമാണ് അൻവറിന്റെ ആരോപണം. ഈ കാര്യങ്ങൾ എല്ലാം സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.