പി.വി. അൻവർ ആർക്ക് വേണ്ടിയാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് വ്യക്തമാക്കണം: എം.ടി. രമേശ്
Sunday, September 1, 2024 3:42 PM IST
തിരുവനന്തപുരം: പി.വി. അൻവറിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. അൻവർ ആർക്ക് വേണ്ടിയാണ് ഇക്കാര്യങ്ങൾ പറയുന്നത് എന്ന് വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരാണ് ആരോപണങ്ങൾ. വസ്തുതാപരമെങ്കിൽ ഗുരുതരമാണ്. ആരോപണങ്ങൾ എല്ലാം അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല പോലീസുകാരുടെയും ഫോൺ കോളുകൾ താൻ ചോർത്തിയിട്ടുണ്ടെന്ന് പി.വി. അൻവർ പറഞ്ഞു. പോലീസിനെതിരേ ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്നും എംഎല്‍എ പ്രതികരിച്ചു.
പത്തനംതിട്ട എസ്പി എസ്.സുജിത്ദാസിന്റെ ഫോണ്‍ കോള്‍ പുറത്തുവിട്ടത് ഗതികേടുകൊണ്ടാണ്. ഇതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. പോലീസിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാനാണ് ശ്രമിച്ചത്. ഇത് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ മറ്റ് വഴിയില്ലായിരുന്നു.
എഡിജിപി എം.ആര്.അജിത്കുമാര്‍ കൊടുംകുറ്റവാളിയാണ്. ദാവൂദ് ഇബ്രാഹിമിനെ കടത്തിവെട്ടുന്ന പ്രവര്‍ത്തനമാണ് അജിത്കുമാറിന്റേത്. എഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും എംഎൽഎ രൂക്ഷ വിമര്‍ശനമുന്നയിച്ചു. പി.ശശിയെയും എം.ആര്.അജിത്കുമാറിനെയും മുഖ്യമന്ത്രി വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിച്ചതാണ്. എന്നാല്‍ അവര്‍ ആ ചുമതലകള്‍ കൃത്യമായി ചെയ്തില്ല. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നെന്നും എംഎല്‍എ പറഞ്ഞു.
എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പി.ശശി ഇതൊക്കെ അറിയാതെ പോകുമെന്ന് തോന്നുന്നില്ല. ഇന്ദിരാഗാന്ധി മരിച്ചത് അംഗരക്ഷകരുടെ വെടിയേറ്റാണ്. അങ്ങനെ മുഖ്യമന്ത്രിയേയും കൊലച്ചതിക്ക് താൻ വിട്ടുകൊടുക്കണോയെന്നും എംഎൽഎ ചോദിച്ചു.