കെ.സി. ത്യാഗി ജെഡിയു ദേശീയ വക്താവിന്റെ ചുമതല രാജിവച്ചു
Sunday, September 1, 2024 1:54 PM IST
ന്യൂഡല്‍ഹി: ജെഡിയു ദേശീയ വക്താവിന്റെ ചുമതലയില്‍ നിന്നും കെ.സി. ത്യാഗി രാജിവെച്ചു. നേതൃത്വത്തോടുള്ള അതൃപ്തിയാണ് ത്യാഗിയുടെ രാജിക്ക് കാരണമെന്നാണ് വിവരം.
നേരത്തെ ഇസ്രയേലിന് ആയുധം നല്‍കുന്നത് ഇന്ത്യ അവസാനിപ്പിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കെ.സി. ത്യാഗിയും ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷത്തിനൊപ്പം സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു.
എന്നാൽ ത്യാഗിയുടെ ഈ നിലപാട് പാർട്ടിയുടെ നിലപാടിൽനിന്ന് വ്യത്യസ്ഥമായിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കെ.സി. ത്യാഗി ചുമതല ഒഴിഞ്ഞത്.