തെലുങ്ക് സിനിമയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു; നടി സാമന്ത
Sunday, September 1, 2024 1:26 PM IST
ന്യൂഡൽഹി: തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് നടി സാമന്ത. ഇതിന് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയെ ഭിനന്ദിക്കുന്നുവെന്നും സാമന്ത പറഞ്ഞു.
തെലുങ്ക് സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പഠിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. ഇക്കാര്യം തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും നടി വ്യക്തമാക്കി.
സർക്കാരിന്റെ നയങ്ങൽ രൂപപ്പെടുത്താൻ ഇത് സഹായിക്കും കൂടാതെ സുരക്ഷിതമായ തൊഴിൽ സാഹചര്യം സ്ത്രീകൾക്ക് ഉറപ്പാക്കാനും ഇത് ഗുണംചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.