ഡൽഹിയിൽ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി; 14കാരൻ അറസ്റ്റിൽ
Sunday, September 1, 2024 12:28 PM IST
ന്യൂഡൽഹി: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 14 കാരൻ അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തായ 14 കാരനാണ് അറസ്റ്റിലായത്. ഇയാളെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.
കൂലിപ്പണിക്കാരായ കുട്ടിയുടെ മാതാപിതാക്കൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോളാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.