ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ചു; കോൽക്കത്തയിൽ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ
Sunday, September 1, 2024 3:29 AM IST
കോൽക്കത്ത: മെട്രോപോളിസിലെ കോസിപോർ പ്രദേശത്തെ ആശുപത്രിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഇവർ മദ്യപിച്ച നിലയിലായിരുന്നു.
ആശുപത്രി അധികൃതരിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് അവരെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആരോപിച്ചു.